Times Kerala

പ്രണയത്തില്‍ നിന്നും പിന്‍മാറി ; യു​വ​തി​യു​ടെ വ്യാ​ജ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

 
പ്രണയത്തില്‍ നിന്നും പിന്‍മാറി ; യു​വ​തി​യു​ടെ വ്യാ​ജ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

മാ​ന​ന്ത​വാ​ടി: പ്രണയത്തില്‍ നിന്നും പി​ന്മാ​റി​യ​തി​ല്‍  കാ​മു​കി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ വ്യാ​ജ​മാ​യി നിര്‍മ്മിച്ച്‌ സമൂഹ മാധ്യമത്തിലൂടെ പ്ര​ച​രി​പ്പി​ച്ച യുവാവ് പിടിയിൽ . ത​വ​ലോ​ട്ടു​കോ​ണം സ്വ​ദേ​ശി അ​ന​ന്തു (21)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . കുറച്ച് നാളുകൾക്ക് മുൻപ് സോഷ്യല്‍ മീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി അ​ന​ന്തു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​തോ​ടെ ബ​ന്ധം വഷളാവുകയായിരുന്നു. ഇ​തോ​ടെ യു​വ​തി ബ​ന്ധ​ത്തി​ല്‍ നി​ന്നും പി​ന്മാ​റാ​ന്‍ തീ​രു​മാ​നി​ച്ചു. പെൺകുട്ടിയുടെ പിന്മാറലാണ് ​യു​വാ​വി​നെ പ്രകോപിപ്പിച്ചത് .സംഭവത്തില്‍ ‌യു​വാ​വി​ന്‍റെ ലാ​പ്ടോ​പ്പ്, മൊ​ബെ​ല്‍ ഫോ​ണ്‍ എ​ന്നി​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഐ​ടി നി​യ​മ​ത്തി​ലെ​യും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​ന​ന്തു​വി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related Topics

Share this story