Times Kerala

ഭാര്യയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

 
ഭാര്യയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മാള: ഭാര്യയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൃശൂർ വടമ കുന്നത്തുകാട് നടന്ന സംഭവത്തിലാണ്  കുന്നത്തുകാട് സ്വദേശി 34കാരനായ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊള്ളലേറ്റ മുപ്പതുകാരിയായ സൗമ്യയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ വഴക്കാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞദിവസം വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം. കുന്നത്തുകാട്ടിലെ വീട്ടിൽ വച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. വാക്കുതർക്കം രൂക്ഷമായതോടെ  വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ സൗമ്യയുടെ ദേഹത്തു കൂടി ഭർത്താവ് അനൂപ് ഒഴിക്കുകയും പിന്നാലെ തീ കൊളുത്തുകയുമായിരുന്നു.

Related Topics

Share this story