Times Kerala

ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേരുമാറ്റി ഗുജറാത്ത്​ സർക്കാർ, പുതിയ പേര് ‘കമലം’

 
ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേരുമാറ്റി ഗുജറാത്ത്​ സർക്കാർ, പുതിയ പേര് ‘കമലം’

അഹ്​മദാബാദ്​: ​ഡ്രാഗൺ ഫ്രൂട്ടിന്‍റെ പേരുമാറ്റി ഗുജറാത്ത്​ സർക്കാർ. ‘കമലം’ എന്നാണ്​ പുതിയ പേര്​ നൽകിയിരിക്കുന്നത്. ഡ്രാഗൺ എന്ന പേര്​ ഒരു ഫലത്തിന്​ ചേരില്ലെന്നും, രൂപം താമരപ്പൂവിനെപ്പോലെയാണ്​, അതിനാലാണ്​ താമര അർഥം വരുന്ന കമലം എന്ന്​ പേരിട്ടതെന്ന് ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണി പറഞ്ഞു. ​കുറച്ചു വർഷങ്ങളായി ഗുജറാത്തിൽ ഡ്രാഗൺ ഫ്രൂട്ട്​ വലിയ തോതിൽ കൃഷിചെയ്​തുവരുന്നുണ്ട്​. ഗുജറാത്തിലെ കച്ച്​, നവസരി പ്രദേശങ്ങളിലാണ്​ കൃഷി വ്യാപകം.

Related Topics

Share this story