Times Kerala

ജോ ബൈഡന്റെ സ്ഥാനാരോഹണം; ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്

 
ജോ ബൈഡന്റെ സ്ഥാനാരോഹണം; ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് അധികാരമേൽക്കും. രാവിലെ 10മണിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹരിദാസും സ്ഥാനമേല്‍ക്കും. അതേസമയം,സ്ഥാനമൊഴിയുന്ന ഡൊണാള്‍ഡ് ട്രംപ് ഉദ്ഘാടനചടങ്ങില്‍ നിന്ന് വിട്ട്‌നില്‍ക്കും. അതേസമയം, വിടവാങ്ങല്‍ പ്രസംഗത്തില്‍ ട്രംപ് പുതിയ ഭരണത്തിന് ആശംസനേര്‍ന്നു. ബൈഡന്റെ പേര് പരാമര്‍ശിക്കാതെയാണ് ആശംസനേര്‍ന്നത്.രണ്ട് സമയങ്ങളിലായി എട്ട് വര്‍ഷം വൈസ് പ്രസിഡന്റും 36വര്‍ഷം സെനറ്ററുമായി സേവനമനുഷ്ഠിച്ച ആളാണ് 74കാരനായ ബൈഡന്‍.

Related Topics

Share this story