Times Kerala

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടു, സൗഹൃദം നടിച്ചു ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി; യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, യുവതികളടക്കം 4 പേർ അറസ്റ്റിൽ

 
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടു, സൗഹൃദം നടിച്ചു ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി; യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, യുവതികളടക്കം 4 പേർ അറസ്റ്റിൽ

ബം​ഗ​ളൂ​രു: മ​ല​യാ​ളി​യായ സ്വ​കാ​ര്യ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ക​മ്പ​നി ഉ​ട​മ​യെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി പ​ണം ത​ട്ടി​യ കേ​സി​ല്‍ ര​ണ്ടു സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ നാ​ലു​പേ​ർ മം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ൽ. സൂറത്കല്‍ കൃഷ്ണാപുര റോ‍‍ഡിലെ ബീഡി തൊഴിലാളിയായ രേഷ്മ, ഇന്‍ഷുറന്‍സ് ഏജന്‍റായ സീനത്ത്, ഡ്രൈവര്‍മാരായ അബ്ദുല്‍ ഖാദര്‍, ഇക്ബാല്‍ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. .ഇക്കഴിഞ്ഞ 14നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം നടന്നത്. മലയാളി ബുസിനെസ്സുകാരനുമായി പ​രി​ച​യ​ത്തി​ലാ​യ രേ​ഷ്​​മ​യും സീ​ന​ത്തും ചേർന്ന് ഇ​യാ​ളെ സൂ​റ​ത്ത്ക​ല്ലി​ലെ തങ്ങളുടെ ഫ്ലാ​റ്റി​ലേ​ക്ക്​ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. തുടർന്ന് ഫ്ലാറ്റിൽ എത്തിയ മലയാളിയെ അവിടെ ഉണ്ടായിരുന്ന ഇ​ഖ്ബാ​ലും അ​ബ്​​ദു​ൽ ഖാ​ദ​റും ചേ​ര്‍ന്ന് മർദിക്കുകയും അ​ഞ്ചു ല​ക്ഷം രൂ​പ ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി ന​ല്‍കു​മെ​​ന്നു ഭീ​ഷ​ണിപെടുത്തുകയുമായിരുന്നു.കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 30,000 രൂ​പ ന​ല്‍കി​യ ശേ​ഷം ബാ​ക്കി തു​ക ന​ൽ​കാ​മെ​ന്ന​റി​യി​ച്ച്​ ഇവിടെ നിന്നും രക്ഷപ്പെട്ട മലയാളി മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​ന്‍. ശ​ശി​കു​മാ​റി​ന്​ പ​രാ​തി നൽകുകയായിരുന്നു. ക​മീ​ഷ​ണ​റു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം സൂ​റ​ത്ത്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ച​ന്ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​പോലീസ് സം​ഘം ഫ്ലാ​റ്റി​ലെ​ത്തി സം​ഘ​ത്തെ പി​ടി​കൂ​ടി. പ്ര​തി​ക​ളി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ള്‍, ക്രെഡിറ്റ് കാ​ര്‍ഡ്, എ​ക്​​സ്.​യു.​വി വാ​ൻ എ​ന്നി​വയും പോലീസ് പി​ടി​ച്ചെ​ടു​ത്തു. ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ ഹ​ണി​ട്രാ​പ്പി​ലു​ള്ള​തെ​ന്നും അ​ടു​ത്തി​ടെ നിരവധി പേരെ സംഘം കെ​ണി​യി​ല്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.

Related Topics

Share this story