Times Kerala

സ്പ്രിംഗ്ലറിന് കരാര്‍ നല്‍കിയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്

 
സ്പ്രിംഗ്ലറിന് കരാര്‍ നല്‍കിയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്

 

തിരുവനന്തപുരം :അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിന് കരാര്‍ നല്‍കിയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. കൊവിഡ് വിവര വിശകലനത്തിന് വേണ്ടിയാണ് കമ്പനിക്ക് കരാർ നൽകിയത് .സ്പ്രിംഗ്ലര്‍ നല്‍കിയ കരാര്‍ രേഖ ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഏകപക്ഷീയമായി നടപ്പാക്കി.

ചീഫ് സെക്രട്ടറിയും കരാറിനെക്കുറിച്ച് അറിഞ്ഞില്ല. മുഖ്യമന്ത്രി പോലും അറിയാതെ കരാര്‍ ഒപ്പിട്ടത് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണ്. ഈ കരാറിലൂടെ പൊതുജനങ്ങളുടെ വിവരങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് സമ്പൂര്‍ണ അവകാശം നല്‍കുന്ന സ്ഥിതിയുണ്ടായെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

 

Related Topics

Share this story