Times Kerala

ലോകത്താകെമാനം കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി അറുപതു ലക്ഷം പിന്നിട്ടു

 
ലോകത്താകെമാനം കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി അറുപതു ലക്ഷം പിന്നിട്ടു

ന്യൂയോർക്ക്: ലോകത്താകെമാനം കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു . വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20,63,803 പേർ കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ലോകത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നിരിക്കുകയാണ്.

ഇന്ത്യയിൽ 1,05,96,442 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13,000 ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1,94,201 പേർ മാത്രമേ കോവിഡ് ചികിത്സയിലുള്ളു. 1,02,45,092 പേർ രോഗമുക്തി നേടി.

Related Topics

Share this story