Times Kerala

ജലശക്തി അഭിയാന്‍ പദ്ധതിക്ക് തൃശ്ശൂർ ജില്ലയില്‍ തുടക്കം

 
ജലശക്തി അഭിയാന്‍ പദ്ധതിക്ക് തൃശ്ശൂർ ജില്ലയില്‍ തുടക്കം

തൃശ്ശൂർ: ശുദ്ധജല സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കം. ജല സ്രോതസുകള്‍ സംരക്ഷിക്കുന്നതിനടക്കമുള്ള വിപുലമായ പദ്ധതിയായ ജല ശക്തി അഭിയാന്‍ ജില്ല കലക്ടര്‍ എസ്.ഷാനവാസ് ഉദ്ഘാടനം ചെയ്തു.ജലസ്രോതസുകള്‍ കണ്ടെത്തി സംരക്ഷിക്കുകയും പരമാവധി മഴവെള്ളം സംഭരിക്കുവാന്‍ മഴവെള്ള കൊയ്ത്ത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മഴവെള്ള കൊയ്ത്തിലൂടെ മണ്ണിലെ ജലനിരപ്പ് ഉയര്‍ത്താന്‍ കഴിയുമെന്നും അത് വഴി വരള്‍ച്ചയെ പ്രതിരോധിക്കുവാന്‍ കഴിയുമെന്നും ജില്ല കലക്ടര്‍ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ജില്ല ഭരണകൂടം തദ്ദേശ്വസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് ക്ലബുകള്‍ വഴി ജില്ലയിലെ പൊതു, സ്വകാര്യ ജല സ്രോതസ്സുകള്‍ കണ്ടെത്തും.
ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ സമാഹരിച്ച് ജലസ്രോതസുകളുടെ ഒരു ഡയറക്ടറി തയ്യാറാക്കും. നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫീസര്‍ എം.അനില്‍കുമാര്‍, നാഷണല്‍ സര്‍വീസ് സ്‌കിം ജില്ല കോര്‍ഡിനേറ്റര്‍ ഡോ.ടി.വി. ബിനു മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

Related Topics

Share this story