Times Kerala

90 വയസ്സുള്ള വയോധികയെ ക്രൂരമായി മർദിക്കുന്ന മരുമകൾ, വീഡിയോ പുറത്തായതോടെ 60കാരിയെ അറസ്റ്റ് ചെയ്തു പോലീസ്

 
90 വയസ്സുള്ള വയോധികയെ ക്രൂരമായി മർദിക്കുന്ന മരുമകൾ, വീഡിയോ പുറത്തായതോടെ 60കാരിയെ അറസ്റ്റ് ചെയ്തു പോലീസ്

തൊണ്ണൂറു വയസ്സുള്ള ഭർതൃമാതാവിനെ മരുമകൾ ചൂലുകൊണ്ടു ക്രൂരമായി മർദിച്ചു മരുമകൾ. ഉത്തർപ്രദേശിലെ ബോപ്പുര ഗ്രാമത്തിൽ നടന്ന ക്രൂര സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. മരുമകളായ മുന്നി ദേവി (60) അമ്മായി അമ്മയായ മായാ ദേവി(90) യെ മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇരുവരും വിധവകളാണ്.വീഡിയോ പുറത്തു വന്നതിനു പിന്നാലെ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തന്നോട് പറയാതെ പ്രായമായ അമ്മായിഅമ്മ വീടുവിട്ടു പോയതിലുള്ള ദേഷ്യത്തിലാണ് മർദിച്ചതെന്നാണ് മരുമകളായ മുന്നി ദേവി പറയുന്ന ന്യായം. എവിടേക്കാണ് പോകുന്നതെന്ന് അറിയിക്കാതെ അമ്മായിഅമ്മ ഇറങ്ങിപ്പോകുന്നത് തനിക്ക് തലവേദനയാണെന്നും പിന്നീട് താൻ ഗ്രാമം മുഴുവൻ അന്വേഷിച്ച് നടക്കേണ്ടി വരുന്നുവെന്നും മുന്നി ദേവി പറയുന്നു. ചൂരൽ കട്ടിലിൽ കിടക്കുന്ന മായാദേവിയെ ചൂലുകൊണ്ടാണ് മുന്നി ദേവി മർദിക്കുന്നത്. മർദ്ദനത്തിനിടയിൽ വയോധിക നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ആഗ്ര പോലീസ് മുന്നി ദേവിക്കെതിരെ കേസെടുത്തത്. തിങ്കളാഴ്ച്ച സ്ത്രീയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിനു ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

Related Topics

Share this story