Times Kerala

‘ യുഡിഎഫിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും’; മുല്ലപ്പള്ളി രാമചന്ദ്രൻ

 
‘ യുഡിഎഫിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും’; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്തം എല്ലാക്കാലത്തും തികഞ്ഞ ജാഗ്രതയോടെ ചെയ്തയാളാണ് താനെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി പറഞ്ഞ എല്ലാ കാര്യങ്ങളും എല്ലാ കാലത്തും തികഞ്ഞ ജാഗ്രതയോടെ തന്നെ നിര്‍വഹിച്ച ആളാണ് താനെന്നും, പാര്‍ട്ടി എന്താണോ എന്നോട് ആവശ്യപ്പെടുന്നത് അത് തീര്‍ച്ചയായിട്ടും ഉത്തരവാദിത്തബോധത്തോടെ തന്നെ സത്യസന്ധമായും കൃത്യമായും താൻ നിര്‍വഹിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കോണ്‍ഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണെന്നും, മുല്ലപ്പള്ളി രമേശ് ചെന്നിത്തല കാര്യശേഷിയുള്ള നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story