Times Kerala

ഉത്തർപ്രദേശിൽ മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥന്‍റെ സഹോദരൻ വെടിയേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

 
ഉത്തർപ്രദേശിൽ മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥന്‍റെ സഹോദരൻ വെടിയേറ്റ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ലഖ്നൗ: ഉത്തർപ്രദേശിൽ മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥന്‍റെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയും സീനിയർ ഐ‌എ‌എസ് ഉദ്യോഗസ്ഥനുമായ ലാവ് അഗർവാളിന്‍റെ സഹോദരനെയാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഉത്തർപ്രദേശിലെ സഹാറൻപൂരിലെ കൃഷി സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, സംഭവം കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നതായാണ് റിപ്പോർട്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സഹാറൻപൂർ പോലീസ് അറിയിച്ചു.

Related Topics

Share this story