Times Kerala

കർണാടകയിൽ ഒരു കുടുംബത്തിലെ നാല് പേർ വീട്ടില്‍ മരിച്ച നിലയിൽ

 
കർണാടകയിൽ ഒരു കുടുംബത്തിലെ നാല് പേർ വീട്ടില്‍ മരിച്ച നിലയിൽ

ബെംഗളുരു: ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ബെൽഗാവി ജില്ലയിലാണ് സംഭവം. പ്രവീൺ ഷെട്ടർ (37), ഭാര്യ രാജേശ്വരി (27), മക്കളായ അമൃത (8), അദ്വൈത് (6) എന്നിവരെയാണ് കീടനാശിനി കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. രാമദുർഗയിൽ ഒരു കട നടത്തുകയായിരുന്നു ഗൃഹനാഥനായ പ്രവീൺ. അതേസമയം, കുടുംബം ജീവനൊടുക്കിയതിന്റെ പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related Topics

Share this story