Times Kerala

ചന്ദ്ര എക്സ്-റേ പകർത്തിയ സൂപ്പർ നോവയുടെ അതിശയകരമായ ചിത്രം പങ്കുവച്ച് നാസ.!

 
ചന്ദ്ര എക്സ്-റേ പകർത്തിയ സൂപ്പർ നോവയുടെ അതിശയകരമായ ചിത്രം പങ്കുവച്ച് നാസ.!

സൂപ്പർനോവയുടെ അതിശയകരമായ ചിത്രം ഷെയർ ചെയ്ത് നാസ. ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി ടെലിസ്കോപ്പ് ക്യാപ്ചർ ചെയ്ത ചിത്രമാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ നാസ ഷെയർ ചെയ്തിരിക്കുന്നത്. ചന്ദ്ര ഒബ്സർവേറ്ററിയും സൂപ്പർനോവയുടെ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. സൂപ്പർനോവയുടെ മധ്യഭാഗത്തെ പ്രകാശ സ്രോതസ്സ് ടെലിസ്കോപ്പ് വഴി ക്യാപ്ചർ ചെയ്തുവെന്നാണ് നാസ വ്യക്തമാക്കുന്നത്. ഈ പ്രകാശ സ്രോതസ്സ് ഒരു ന്യൂട്രോൺ നക്ഷത്രമാണെന്നാണ് നാസ പറയുന്നത്.സൂപ്പർനോവയുടെ അവശിഷ്ടമായ ആർ‌. സി‌. ഡബ്ല്യു 103 ന്റെ കേന്ദ്രത്തിലെ തിളക്കമുള്ള ഉറവിടം ഒരു ന്യൂട്രോൺ നക്ഷത്രമാണെന്നാണ് നാസ ചിത്രം പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.

Related Topics

Share this story