Times Kerala

മഹഭാരത്തിലെ പാഞ്ചാലി മാത്രമല്ല,യഥാര്‍ത്ഥ ജീവിതത്തിലും ഒരു ‘പാഞ്ചാലി’ ഉണ്ട്!! ആചാരങ്ങളും വിശ്വാസങ്ങളും മുറുക്കെ പിടിച്ച്‌ ജീവിക്കുന്ന ഒരു നാട്,കഥ ഇങ്ങനെ

 
മഹഭാരത്തിലെ പാഞ്ചാലി മാത്രമല്ല,യഥാര്‍ത്ഥ ജീവിതത്തിലും ഒരു ‘പാഞ്ചാലി’ ഉണ്ട്!! ആചാരങ്ങളും വിശ്വാസങ്ങളും മുറുക്കെ പിടിച്ച്‌ ജീവിക്കുന്ന ഒരു നാട്,കഥ ഇങ്ങനെ

ഡെറാഡൂൺ :മഹാഭാരത കഥയിലെ പാഞ്ചയിലെ പാഞ്ചാലിയെപോലെ യഥാര്‍ത്ഥ ജീവിതത്തിലും ഒരു ‘പാഞ്ചാലി’ ഉണ്ട്. അഞ്ച് ഭര്‍ത്താക്കന്മാരാണ് ഈ പെണ്‍കുട്ടിക്കുള്ളത്. ഉത്തരേന്ത്യയിലെ ഡെറാഡൂണ്‍ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് രാജോ വര്‍മ്മ എന്ന പെണ്‍കുട്ടി താമസിക്കുന്നത്. ഈ നാടിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും എക്കാലവും ഓരോ തലമുറയും പിന്തുടരുന്നു.21 വയസ്സ് ഉള്ള രാജോ വര്‍മ എന്ന പെണ്‍കുട്ടിയ്ക്ക് അഞ്ച് ഭര്‍ത്താക്കന്മാരാണുള്ളത്.ഈ പെൺകുട്ടി 24 വയസുള്ള ഗുഡ്ഡുവിനെയാണ് വിവാഹം ചെയ്തത്.എന്നാൽ നാട്ടിലെ ആചാര പ്രകാരം ഭര്‍ത്താവിന്റെ സഹോദരങ്ങളെ കൂടി വിവാഹം കഴിക്കേണ്ടി വരുന്നു.ആദ്യ വിവാഹം കഴിഞ്ഞു ഒരു വര്‍ഷത്തിന് ശേഷം രാജോ മറ്റു സഹോദരങ്ങളെയും വിവാഹം ചെയ്തു .ഉത്തരേന്ത്യയിലെ ഡെറാഡൂണ്‍ പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ ആണ് ഈ ആചാരം ഉള്ളത്. അമ്ബരപ്പിക്കുന്ന ഈ ആചാരം ഇന്നും ഈ ഗ്രാമത്തില്‍ ഉണ്ട്. ഭര്‍ത്താവിനെ വിവാഹം കഴിക്കുന്ന യുവതി ഭര്‍ത്താവിന് എത്ര സഹോദരന്മാര്‍ ഉണ്ടോ അവരെയും വിവാഹം കഴിക്കണം. എല്ലാ ഭര്‍ത്താക്കന്മാരേയും തുല്യമായി സ്നേഹിക്കുകയും വേണം. ഇത്തരത്തില്‍ വിവാഹം ചെയ്താല്‍ സമ്ബല്‍ സമൃദി ഉണ്ടാവും എന്നാണ് വിശ്വാസം

Related Topics

Share this story