Times Kerala

എല്‍ഡിഎഫിന് 85, യുഡിഎഫിന് 53; കേരളത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തും; എബിപി-സി വോട്ടര്‍ സര്‍വേ

 
എല്‍ഡിഎഫിന് 85, യുഡിഎഫിന് 53; കേരളത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തും; എബിപി-സി വോട്ടര്‍ സര്‍വേ

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി–സി വോട്ടര്‍ അഭിപ്രായ സര്‍വേ റിപ്പോർട്ട്. എല്‍ഡിഎഫിന് 85 സീറ്റും യുഡിഎഫിന് 53 സീറ്റുമാണ് സർവേയിലെ പ്രവചനം. അതേസമയം, തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വരുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. 234 അംഗ നിയമസഭയില്‍ ഡിഎംകെ മുന്നണിക്ക് 164 സീറ്റ് ലഭിച്ചേക്കും. അസമില്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തും. 126 അംഗ സഭയില്‍ 77 സീറ്റ് എന്‍ഡിഎയ്ക്ക് ലഭിച്ചേക്കും. പശ്ചിമബംഗാളില്‍ തൃണമൂലിനാകും മുന്‍തൂക്കമെന്നുമാണ് സര്‍വേ.

Related Topics

Share this story