Times Kerala

കല്ലുവാതുക്കലിൽ നവജാതശിശു മരിച്ച സംഭവം; സംശയമുള്ളവരുടെ ഡി എൻ എ പരിശോധന നടത്തും

 
കല്ലുവാതുക്കലിൽ നവജാതശിശു മരിച്ച സംഭവം; സംശയമുള്ളവരുടെ ഡി എൻ എ പരിശോധന നടത്തും

കൊല്ലം: കല്ലുവാതുക്കളിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ ഡി എൻ എ പരിശോധന നടത്തും. സംശയിക്കുന്ന പ്രദേശവാസികളായ എട്ട് പേരുടെ ഡി എൻ എ പരിശോധന നടത്താനാണ് അന്വേഷണസംഘം തയ്യാറെടുക്കുന്നത്.കഴിഞ്ഞ പതിമൂന്ന് ദിവസമായി കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജനുവരി അഞ്ചിനാണ് ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപമുള്ള മഠത്തിൽകുന്നിലെ ഒരു വീടിന് പിന്നിലെ പറമ്പിൽ നിന്നു ആൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ നരഹത്യയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Topics

Share this story