Times Kerala

മത്സരിക്കാന്‍ മുല്ലപ്പള്ളിയും, കല്‍പ്പറ്റയില്‍ ജനവിധി തേടിയേക്കും

 
മത്സരിക്കാന്‍ മുല്ലപ്പള്ളിയും, കല്‍പ്പറ്റയില്‍ ജനവിധി തേടിയേക്കും

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്നോ കോഴിക്കോട്ട് നിന്നോ മത്സരിക്കാനാണ് ഹൈക്കമാന്റിനെ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കല്‍പ്പറ്റ സുരക്ഷിതമണ്ഡലമായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.എകെ ആന്റിണയും മുല്ലപ്പള്ളിയെ മത്സരിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പു. മത്സരിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിനും മുല്ലപ്പള്ളി സജീവമായിരിക്കും.അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കും.

Related Topics

Share this story