Times Kerala

ഒന്‍പത് ,പതിനൊന്ന് ക്ലാസുകളില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ പരിഗണനയില്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു

 
ഒന്‍പത് ,പതിനൊന്ന് ക്ലാസുകളില്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ പരിഗണനയില്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു

തിരുവനന്തപുരം :ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് പരിഗണിയ്ക്കും. വിദ്യാഭ്യാസമന്ത്രി സൂചിപ്പിച്ചു.എന്നാൽ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള ബോര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ടു കൊണ്ടിരിയ്ക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതായും യുക്തമായ തീരുമാനം ഇക്കാര്യത്തില്‍ വേഗത്തില്‍ എടുക്കും എന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കുറവ് വരുത്തിയ സിലബസ് പ്രകാരമാകും 9,11 ക്ലാസുകളിലെയും പരീക്ഷകൾ നടത്തുക.രാജ്യത്തെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായ് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്താണ് മന്ത്രി സുപ്രധാന വിഷയങ്ങളില്‍ ആധികാരികമായ വ്യക്തത വരുത്തിയത്.എന്നാൽ EE Main, NEET 2021 പരീക്ഷകള്‍ നീട്ടിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യില്ല. മാത്രമല്ല, JEE Main, NEET 2021 പരീക്ഷകള്‍ക്ക് സിലബസ്സില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വെല്ലുവിളി നിലനില്‍ക്കുന്ന കാലം വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും എന്ന് വിദ്യാഭ്യാസമന്ത്രി രമേശ് പോക്രിയാല്‍ വിശദികരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാന്‍ പറ്റുന്ന കാലം വരെ ആകും ഓണ്‍ ലൈന്‍ ക്ലാസുകള്‍ തുടരുക.

Related Topics

Share this story