Times Kerala

കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ട്, അമ്മയുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ കിട്ടി; കടയ്ക്കാവൂർ പോക്സോ കേസിൽ സർക്കാർ ഹൈക്കോടതിയിൽ

 
കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ട്, അമ്മയുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ കിട്ടി; കടയ്ക്കാവൂർ പോക്സോ കേസിൽ സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കേരളത്തെ ഞെട്ടിച്ച കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിയായ യുവതിക്കെതിരെ മകൻ നൽകിയ മൊഴിയിൽ കഴമ്പുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. വെറും ഒരു കുടുംബപ്രശ്നം മാത്രമല്ല പരാതിക്കു പിന്നിലെന്നും, അമ്മയുടെ മൊബൈൽ ഫോണിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചുവെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുട്ടിക്ക് അമ്മ ചില മരുന്നുകൾ നൽകിയിരുന്നുവെന്നും ഈ മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസ് ഡയറി ഇന്നു തന്നെ ഹാജരാക്കണമെന്ന് കോടതി.

Related Topics

Share this story