Times Kerala

കേന്ദ്രവും  കര്‍ഷകരും തമ്മില്‍ ഇന്ന് നടത്താനിരുന്ന പത്താംവട്ട ചര്‍ച്ച മാറ്റിവച്ചു

 
കേന്ദ്രവും  കര്‍ഷകരും തമ്മില്‍ ഇന്ന് നടത്താനിരുന്ന പത്താംവട്ട ചര്‍ച്ച മാറ്റിവച്ചു

തിരുവനന്തപുരം :  കേന്ദ്രവും  കര്‍ഷകരും തമ്മില്‍ ഇന്ന് നടത്താനിരുന്ന പത്താംവട്ട ചര്‍ച്ച മാറ്റിവച്ചു. ബുധനാഴ്ചത്തേയ്ക്കാണ് ചര്‍ച്ച മാറ്റിവച്ചിരിക്കുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു.

കര്‍ഷക സമരം രണ്ടുമാസത്തോളം ആകുമ്പോഴും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചിട്ടില്ല . വേണമെങ്കില്‍ ഭേദഗതികളാകാമെന്ന കടുംപിടുത്തത്തിലാണ് കേന്ദ്രം .

 നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് മാറില്ലെന്നാണ്  കര്‍ഷകരുടെ നിലപാട്.

Related Topics

Share this story