Times Kerala

വിഴിഞ്ഞത്ത് കടലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

 
വിഴിഞ്ഞത്ത് കടലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറ ഭാഗത്ത് കടലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ചടയമംഗലം കുരിയോട് സ്വദേശി ബിനാഷ് അഹമ്മദി(24)ന്‍റെ മൃതദേഹമാണ് ഇന്നലെ പൊഴിയൂർ ഭാഗത്തുനിന്നുംകണ്ടെത്തിയത്. മത്സ്യതൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച ബിനാഷ് ഉൾപ്പെട്ട നാലംഗസംഘം കുളിക്കാൻ ഇറങ്ങുന്നതിനിടയിൽ ആണ് കടലിൽ അകപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന്‌ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Related Topics

Share this story