Times Kerala

നടൻ കമല്‍ ഹാസന്റെ ശസ്ത്രക്രിയ വിജയകരം; പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’; മകള്‍ ശ്രുതി ഹാസന്‍

 
നടൻ കമല്‍ ഹാസന്റെ ശസ്ത്രക്രിയ വിജയകരം; പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’; മകള്‍ ശ്രുതി ഹാസന്‍

ചെന്നൈ: നടനും നേതാവുമായ കമല്‍ഹാസനെ ഇന്ന് രാവിലെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കാലിലാണ് ശസ്ത്രക്രിയ നടന്നത് . ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിലാണ് കമല്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തെ തുടര്‍ന്ന് കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും തിരക്ക് കാരണം വൈകി. ഇപ്പോള്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് വലതുകാലില്‍ ശസ്ത്രക്രിയ നടത്തേണ്ടിവന്നത്.എന്നാൽ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്ന് മകളുും നടിയുമായ ശ്രുതി ഹാസന്‍ അറിയിച്ചു.

“അച്ഛന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അമിതമായ ആശങ്കയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി പറയുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി എന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതില്‍ സന്തോഷമുണ്ട്!” ”ഡോക്ടര്‍മാരും ജീവനക്കാരും മികച്ച പരിചരണമാണ് അദ്ദേഹത്തിന് നല്‍കുന്നത്. വേഗത്തില്‍ സുഖംപ്രാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ആത്മവിശ്വാസത്തിലുമാണ് അദ്ദേഹം. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാനാകും. അതുകഴിഞ്ഞ് കുറച്ചുനാളത്തെ വിശ്രമത്തിന് ശേഷം പതിവുപോലെ ജനങ്ങളുമായി ഇടപെടഴകാനാകും. പ്രാര്‍ത്ഥനകള്‍ക്കും അദ്ദേഹത്തോട് കാട്ടിയ സ്നേഹത്തിനും നന്ദി പറയുന്നു”- ശ്രുതി ഹാസന്‍ ട്വീറ്റ് ചെയ്തു.

Related Topics

Share this story