Times Kerala

ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്നും 30 കിലോമീറ്റര്‍ അകലെ; ദുരൂഹത

 
ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്നും 30 കിലോമീറ്റര്‍ അകലെ; ദുരൂഹത

മലപ്പുറം: വണ്ടൂര്‍ കാഞ്ഞിരംപാടത്ത് യുവതിയെ ദുരൂഹസാഹചര്യത്തില് കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് വീട്ടിൽ നിന്നും 30 കിലോമീറ്ററോൾ അകലെ കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത്. 40 അടിയോളം താഴ്ചയുളള കിണറ്റില്‍ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സുധീറിന്റെ അമ്മ സാവിത്രിയമ്മയാണ് മൃതുതദേഹം കണ്ടത്. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. 30 കിലോമീറ്റര്‍ അകലെയുളള അജിതകുമാരി എങ്ങനെ കാഞ്ഞിരംപാടത്തെ വീട്ടിലെത്തി എന്നതിൽ ദുരൂഹതയുണ്ട്. സുധീറിന്റേയും ബന്ധുക്കളുടേയും അയല്‍ക്കാരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. ശാന്തകുമാരിയുടെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ തേടുന്നുണ്ട്.

Related Topics

Share this story