Times Kerala

സ്വര്‍ണക്കള്ളക്കടത്ത്;പ്രതികള്‍ക്ക് ഷോകോസ് നോട്ടീസ് നൽകുമെന്ന് കസ്റ്റംസ്

 
സ്വര്‍ണക്കള്ളക്കടത്ത്;പ്രതികള്‍ക്ക് ഷോകോസ് നോട്ടീസ് നൽകുമെന്ന്  കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് സംഘം കുറ്റപ്രതത്തിലേക്ക് കടക്കുന്നു. ഇതേതുടർന്ന്  കമീഷണര്‍ അടുത്ത മാസം ആദ്യം തന്നെ പ്രതികള്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കുമെന്നും  അറിയിച്ചു .

കുറ്റപത്രം കൊടുക്കുന്നതിന്  മുമ്പ് പ്രതികള്‍ക്ക് ഷോകോസ് നല്‍കണമെന്നാണ് കസ്റ്റംസ് നിയമം . ഇതിന് മറുപടി ലഭിച്ച ശേഷം മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ്  നീക്കം.

ഇതിൽ ചില പ്രതികളെ  വിചാരണയില്‍ നിന്ന് ഒഴിവാക്കുമെന്നാണ്  സൂചന. കേസില്‍ 26 പേരെയാണ് കസ്റ്റംസ് സംഘം  പ്രതിചേര്‍ത്തത്.

Related Topics

Share this story