Times Kerala

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ  പോരാട്ടം തുടരുന്നു

 
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ  പോരാട്ടം തുടരുന്നു

 

 

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ  പോരാട്ടം തുടരുന്നു . 328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലാണ്. രോഹിത് ശർമ്മയുടെ (7) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ശുഭ്മൻ ഗിൽ (64), ചേതേശ്വർ പൂജാര (8) എന്നിവർ ക്രീസിൽ തുടരുന്നു. രണ്ട് സെഷനും 62 ഓവറുകളും 9 വിക്കറ്റും ശേഷിക്കെ 245 റൺസാണ് ഇന്ത്യക്ക് ഇനി വേണ്ടത്.മഴ മൂലം നാലാം ദിനം നേരത്തെ കളി നിർത്തിയിരുന്നു. അവസാന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 4 എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യക്ക് പെട്ടെന്ന് തന്നെ രോഹിതിനെ നഷ്ടമായി.

രോഹിതിനെ കമ്മിൻസിൻ്റെ പന്തിൽ ടിം പെയ്ൻ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഗിൽ-പൂജാര സഖ്യം ഒത്തുചേർന്നു. ഗിൽ ഫിഫ്റ്റി നേടിയിരുന്നു. പരമ്പരയിലെയും കരിയറിലെയും ഗില്ലിൻ്റെ രണ്ടാം ഫിഫ്റ്റിയാണ് ഇത്.

Related Topics

Share this story