Times Kerala

എറണാകുളത്ത് ബിജെപിയില്‍  36 പേർക്ക് എതിരെ നടപടി  

 
എറണാകുളത്ത് ബിജെപിയില്‍  36 പേർക്ക് എതിരെ നടപടി  

 

കൊച്ചി :എറണാകുളത്ത് ബിജെപിയില്‍ ഏഴ് നിയോജക മണ്ഡലങ്ങളിലായി 36 പേരെ നേതൃപദവികളില്‍ നിന്ന് പുറത്താക്കി. കോതമംഗലം, അങ്കമാലി, തൃക്കാക്കര,തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍, പിറവം എന്നിവിടങ്ങളിലാണ് നടപടി. നാല് നിയോജക മണ്ഡലങ്ങളിലെ 15 പേരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.ബിജെപി ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. സംഘടന വിരുദ്ധ പ്രവര്‍ത്തനം, തെരഞ്ഞെടുപ്പിലെ വിമത പ്രവര്‍ത്തനം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി .

 

 

Related Topics

Share this story