Times Kerala

കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു

 
കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു

തൃശൂർ ∙ കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് കോവിഡ് നെഗറ്റിവ് ആയെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന്ബി അദ്ദേഹം ആശുപത്രിയിൽ തുടരുകയായിരുന്നു.കഴിഞ്ഞ ദിവസം രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ വിജയദാസ് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ അധ്യക്ഷനായിരുന്നു. 2011 ലും പാലക്കാട്ടെ കോങ്ങാട് നിന്ന് നിയമസഭാംഗമായി.

Related Topics

Share this story