Times Kerala

റിയാദിലെ വിവിധ കമ്പനികളിൽ തീപിടിത്തം

 
റിയാദിലെ  വിവിധ കമ്പനികളിൽ തീപിടിത്തം

റിയാദ്: റിയാദില്‍ വിവിധ കമ്ബനികളുടെ ഗോഡൗണുകളില്‍ തീപ്പിടിത്തം. റിയാദ് നഗരത്തിലെ തെക്ക് ഭാഗത്ത് അല്‍ഖര്‍ജ് റോഡിലുള്ള ഗോഡൗണുകളിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് തീപിടിത്തമുണ്ടായത് . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമന സേന അഗ്നിബാധ നിയന്ത്രണവിധേയമാക്കുകയായിരുന്നു.കൂടാതെ സ്വത്ത് നാശനഷ്ടമുണ്ടായി.എന്നാൽ ആളപായമില്ല. തീപിടിത്തം വേഗം നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീപടരാതിരിക്കാനും ആഘാതം കുറയ്ക്കാനും സഹായിച്ചതായി സിവില്‍ ഡിഫന്‍സ് ട്വീറ്റ് ചെയ്തു.

Related Topics

Share this story