Times Kerala

കോവിഡ്​ വാക്​സിൻ നിങ്ങളെ സ്വവർഗാനുരാഗിയാക്കും, ഇസ്രായേലിൽ വ്യാജ പ്രചാരണവുമായി ജൂത പുരോഹിതൻ

 
കോവിഡ്​ വാക്​സിൻ നിങ്ങളെ സ്വവർഗാനുരാഗിയാക്കും, ഇസ്രായേലിൽ വ്യാജ പ്രചാരണവുമായി ജൂത പുരോഹിതൻ

ടെൽ അവീവ്​: കോവിഡ് വാക്സിനിൽ ഒരിക്കലും വിശ്വസിക്കരുതെന്നു​ പ്രചരിപ്പിച്ച്​ ഇസ്രായേലിൽ ജൂത പുരോഹിതൻ. കടുത്ത യാഥാസ്​തിഥികനായ ഡാനിയൽ അസോർ എന്ന പുരോഹിതനാണ്​ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാര വേലയുമായി ഇറങ്ങിയത്​. കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്നവർ സ്വവർഗാനുരാഗികളായി മാറുമെന്നാണ് ഇയാളുടെ പ്രചാരണം.പുതിയ ലോകക്രമം സ്​ഥാപിക്കാൻ ലക്ഷ്യമിട്ട്​ ആഗോള തലത്തിൽ ദുരുപദിഷ്​ടമായ ഒരു സർക്കാറാണ് കൊറോണക്കും, വാക്സിനും​ പിന്നിലെന്നും അതി​ന്​ തന്റെ പക്കൽ തെളിവുണ്ടെന്നും അസോർ ആരോപിക്കുന്നു.മനുഷ്യ ഭ്രൂണത്തിൽനിന്നാണ്​ കോവിഡ് വാക്സിൻ​ ഉൽപാദിപ്പിക്കുന്നതെന്നും അങ്ങനെ രൂപമെടുക്കുന്ന എന്തും തെറ്റായ ​ലക്ഷ്യങ്ങളാണ്​ സാക്ഷാത്​കരിക്കുകയെന്നും ​അസോർ വാദിക്കുന്നു.അതേസമയം, വെറും വാദങ്ങൾ അല്ലാതെ ഇതിനൊന്നും യാതൊരു തെളിവും ​​അസോർ ഹാജരാക്കിയിട്ടില്ല.ഇസ്രായേലിൽ ഇതുവരെ 20 ലക്ഷം പേർക്കാണ് കോവിഡ്​ വാക്​സിൻ ആദ്യ ഗഡുവായി നൽകിയത്.

Related Topics

Share this story