Times Kerala

‘മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തേനെ’; കുറിപ്പ്

 
‘മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തേനെ’; കുറിപ്പ്

നാടകത്തിൽ നിന്നും സിനിമയിലേക്ക് എത്തി മികച്ച സ്വഭാവ നടി എന്ന അംഗീകാരം നേടിയ മീന ഗണേഷ് ഇപ്പോൾ എവിടെയെന്നു പോലും സിനിമ മേഖലയിൽ ഉള്ളവർക്ക് പോലും അറിയില്ല. നൂറിലധികം സിനിമകളിൽ അഭിനയിച്ച മീന ഗണേഷ് വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലൂടെയാണ് മലയാളികൾക്കിടയിൽ ശ്രദ്ധേയയായത്. എന്നാൽ ഭർത്താവ് മരിച്ചത്തോടെ ജീവിതത്തിൽ തനിച്ചായ മീന ഗണേഷ് ഇപ്പോൾ നടക്കുവാൻ പോലും വയ്യാത്ത അവസ്ഥയിലാണെന്നും കലാഭവൻ മാണി ഉണ്ടായിരുന്നെങ്കിൽ അവർക്കു വേണ്ട സഹായങ്ങൾ ലഭിക്കുമായിരുന്നുവെന്നും വിജയ ശങ്കർ എന്ന സിനിമ പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

കുറിപ്പ് വായിക്കാം

മീന ഗണേഷ് അമ്മയെക്കുറിച്ച് മലയാള സിനിമയിൽ ഇപ്പോൾ ആരും ഓർമ്മിക്കാറില്ല. എൻറെ കോൺടാക്ട് ലിസ്റ്റ്ൽ ഞാൻ വല്ലപ്പോഴും വിളിച്ച് സംസാരിക്കാറുള്ള ചുരുക്കം ചില പേരുകളിൽ മീനാക്ഷി അമ്മയും ഉണ്ട് ഇപ്പോൾ നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിൽ ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസ് കാഴ്ചവെച്ച അമ്മ കലാഭവൻ മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ അമ്മയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തേനെ. സെല്ലുലോയ്ഡ് സിനിമയിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ മരിച്ചു കഴിഞ്ഞതിനുശേഷം നമ്മൾ അയാളെ അംഗീകരിക്കും, അതാണല്ലോ നമ്മുടെ ശീലവും.
അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന പ്രാർത്ഥനയിൽ

അടുത്തിടെ ഒരു വ്‌ളോഗിന് നൽകിയ അഭിമുഖത്തിൽ കലാഭവൻ മണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മീന ഗണേഷ് വെളിപ്പെടുത്തിയിരുന്നു. ‘മണി വളരെ സോഷ്യൽ ആയിരുന്നു. അഹംഭാവം ഇല്ലാത്ത മനുഷ്യൻ. എന്നെ അമ്മയെന്നാണ് വിളിക്കുന്നത്. മണിയുടെ വണ്ടിയിലായിരുന്നു എന്നെ വീട്ടിൽ കൊണ്ട് വിട്ടിരുന്നത്. എല്ലാ സഹായത്തിനും മുന്നിട്ട് നിൽക്കും. ആരെയും സഹായിക്കും. നല്ലവർക്കു ദൈവം ആയുസ്സ് കൊടുക്കില്ലല്ലോ’ ഇപ്രകാരമായിരുന്നു മീന ഗണേഷ് മണിയെക്കുറിച്ച് പറഞ്ഞത് .

Related Topics

Share this story