Times Kerala

പക്ഷാഘാതത്തെ തുടര്‍ന്ന് ഇതിഹാസ സ്‌പിന്നര്‍ ബി എസ് ചന്ദ്രശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 
പക്ഷാഘാതത്തെ തുടര്‍ന്ന് ഇതിഹാസ സ്‌പിന്നര്‍ ബി എസ് ചന്ദ്രശേഖറിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗളൂരു: മുന്‍ ഇന്ത്യന്‍ താരവും സ്‌പിന്‍ ഇതിഹാസവുമായ ബി എസ് ചന്ദ്രശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹം ഐ സി യുവില്‍ നിരീക്ഷണത്തിലാണ്.സംസാരിക്കാന്‍ ബുദ്ധിമുട്ടും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചന്ദ്രശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

Related Topics

Share this story