Times Kerala

‘ഹോമോ സെക്‌സിനെ ആസ്പദമാക്കി സിനിമ ചെയ്തതിന് കോളേജിൽ നിന്നും പുറത്തായി’ ഇപ്പോൾ വിപ്ലവ സൃഷ്ടിയുടെ സംവിധായകൻ’; വൈറൽ കുറിപ്പ്

 
‘ഹോമോ സെക്‌സിനെ ആസ്പദമാക്കി സിനിമ ചെയ്തതിന് കോളേജിൽ നിന്നും പുറത്തായി’ ഇപ്പോൾ വിപ്ലവ സൃഷ്ടിയുടെ സംവിധായകൻ’; വൈറൽ കുറിപ്പ്

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയെക്കുറിച്ചാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന പ്രധാന ചർച്ച. സിനിമയെക്കുറിച്ചുള്ള കുറിപ്പുകൾ എല്ലാം സമൂഹ മാധ്യങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ സംവിധായകൻ ജിയോ ബേബിയെക്കുറിച്ച് അദ്ദേഹത്തിന്റെ ജൂനിയറും നോൺസെൻസ് സിനിമയുടെ സംവിധായകനുമായ എം സി ജിതിൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുന്നത്. ഹോമോ സെക്‌സിനെ ആസ്പദമാക്കി ഒരു സിനിമ ചെയ്തതിനു മീഡിയ കോളേജിൽ നിന്നും ജിയോബേബിയെ പുറത്തക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ജിതിൻ കുറിപ്പ് എഴുതിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം:

പ്ലസ് ടു കഴിഞ്ഞു സിനിമയാണെന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളത്തിലെ ഒരേയൊരു മീഡിയ കോളേജായ SJCC (St. Joseph College of Communication) യിൽ 2007 ൽ ഞാനെത്തുമ്പോൾ ക്യാംപസിലെ വൈറൽ ഹോട്ട് ന്യൂസ് ആയിരുന്നു M.A Cinema and Television പഠിച്ചുകൊണ്ടിരുന്ന 4 സീനിയേഴ്സിനെ Blue film എടുത്തതിന് ഡിസ്മിസ്സ് ചെയ്തത് ! അത് കോളേജിൽ മാത്രമല്ല, തൊട്ടടുത്ത ചായക്കടയിലെ ചേട്ടൻ മുതൽ നാട്ടുകാരു വരെ നമ്മുടെ കോളേജിനെ അങ്ങെയനാണന്ന് അഡ്രസ്‌ ചെയ്തിരുന്നത്, അതായിരുന്നു പൊതുബോധം.

Arts & Visual Perception പഠിപ്പിയ്ക്കുമ്പോഴും Art ന് ” അതിർവരമ്പുകൾ ” ഉണ്ടെന്ന default ചിന്താഗതി സ്റ്റുഡന്റസിൽ ഇൻജെക്ട് ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു !
അന്ന് എനിക്ക് ആ നാലുപേരോട് തോന്നിയ “അമർഷം” പിന്നീട് എപ്പഴോ ആ ഷോർട്ട് ഫിക്ഷൻ കാണാനിടയായപ്പോൾ Homosexuality ആണ് content എന്നും അന്ന് Jeo Babyയും ഫ്രണ്ട്സും ഒരു cult item ആണ് ചെയ്തതെന്നും തിരിച്ചറിയുന്ന മൊമന്റിൽ അതൊരു റെസ്പെക്ട് ആയി മാറുകയായിരുന്നു.‘ഹോമോ സെക്‌സിനെ ആസ്പദമാക്കി സിനിമ ചെയ്തതിന് കോളേജിൽ നിന്നും പുറത്തായി’ ഇപ്പോൾ വിപ്ലവ സൃഷ്ടിയുടെ സംവിധായകൻ’; വൈറൽ കുറിപ്പ്

കഴിഞ്ഞ ദിവസം The Great Indian Kitchen കണ്ടു കഴിഞ്ഞപ്പോൾ അതേ ബ്രേക്കിംഗ് ആണെനിക്ക് ഫീൽ ചെയ്തത്!!
അന്ന് ക്യാംപസിലെ അതിർവരമ്പുകളെ ബ്രേക്ക് ചെയ്ത ആ ക്രീയേറ്റീവ് പേഴ്സൺ ഇന്ന് സൊസൈറ്റിയിലെ പാട്രിയാർക്കിയും റിലീജിയസ് ബ്ലൈന്റ്നസ്സുമാണ് ബ്രേക്ക് ചെയ്തത് !!
അന്നതിന്റെ പേരിൽ നാലു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കോളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെ !!
ആർട്ട് ഫ്രീഡമാണെന്ന് തിരിച്ചറിയട്ടെ !
മാറിവരുന്ന കാലഘട്ടത്തിൽ നിങ്ങളും നിങ്ങളുടെ മഹത്തായ ഭാരതീയ അടുക്കളയും ഒരു നാഴികകല്ലായി സിനിമാചരിത്രത്തിൽ അടയാളപ്പെടുത്തും !
ഈ വിപ്ലവ സൃഷ്‌ടയിൽ ഓരോ Sjccian നും അഭിമാനിക്കും.

Related Topics

Share this story