Times Kerala

‘താണ്ഡവ്’ വിവാദം; കരീനയുടെ വസതിയിൽ പോലീസ് കാവൽ

 
‘താണ്ഡവ്’ വിവാദം; കരീനയുടെ വസതിയിൽ പോലീസ് കാവൽ

മുംബൈ: സെയ്ഫ് അലി ഖാൻ നായകനായി ആമസോൺ പ്രൈമിൽ റിലീസായ ‘താണ്ഡവ്’ എന്ന വെബ്‌സീരീസ് വിവാദമായതിനു പിന്നാലെ സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന കപൂറിന്റെ വസതിയ്ക്കു മുൻപിൽ പോലീസ് കാവൽ ഏർപ്പെടുത്തി.മതസൗഹാർദം തകർക്കുന്ന വിധത്തിലാണ് വെബ് സീരീസിന്റെ അവതരണമെന്ന് വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചതിനെ വെബ് സീരീസിന്റെ സംവിധായകനും നിർമ്മാതാവിനുമെതിരെയാണ് പോലീസ് എഫ് ഐ ആർ ഫയൽ ചെയ്തു. ‘താണ്ഡവ്’ വിവാദം; കരീനയുടെ വസതിയിൽ പോലീസ് കാവൽലക്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. വെബ്‌സീരിസുമായി ബന്ധപ്പെട്ടവരുമായി വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ഇത്തരമൊരു നീക്കം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഹിന്ദു മത വിശ്വാസത്തെ വൃണപ്പെടുത്തുന്നുവെന്നും ആരോപിച്ച് ആമസോൺ പ്രൈമിന്റെ വെബ് സീരീസായ താണ്ഡവിനെതിരെ ബിജെപി കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രിക്ക് പരാതി നൽകിയിരുന്നു.

Related Topics

Share this story