Times Kerala

കൊടുമുടി അമ്മാള്‍ പ്രാണയില്‍ പാത്ത് വേ ഉദ്ഘാടനം ചെയ്തു

 
കൊടുമുടി അമ്മാള്‍ പ്രാണയില്‍ പാത്ത് വേ ഉദ്ഘാടനം ചെയ്തു

മലപ്പുറം: ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടിയില്‍ നിര്‍മിച്ച അമ്മാള്‍ പ്രാണയില്‍ പാത്ത് വേ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് ചെയ്ത് പാത്ത് വേ നിര്‍മിച്ചത്.പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് വഴി യാത്രാ സൗകര്യത്തിന് വളരെയധികം പ്രയോജനപ്പെടുന്നതാണ് ഈ പാത്ത് വെ. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി.എ നൂര്‍, കെ.എം. അബ്ദുറഹ്മാന്‍ എന്ന കുഞ്ഞിപ്പ, മെമ്പര്‍ കെ. ഫസീല ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.ടി. അമീര്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story