Times Kerala

വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് ചിത്രം ‘ലൈഗര്‍’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

 
വിജയ് ദേവരകൊണ്ടയുടെ  ബോളിവുഡ് ചിത്രം ‘ലൈഗര്‍’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് ചിത്രം ‘ലൈഗര്‍’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താരം തന്റെ സോഷ്യല്‍മീഡിയയിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. നായകിയായി എത്തുന്നത് അനന്യ പാണ്ഡേയാണ് . ബോളിവുഡില്‍ ചിത്രം എത്തിക്കുന്നത് കരണ്‍ ജോഹറാണ് ഹിന്ദി ഉള്‍പ്പെടെ അ‍ഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ‍, തമിഴ്, മലയാളം തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. തിയേറ്ററിലായിരിക്കും ചിത്രത്തിന്റെ റിലീസ്.ഫസ്റ്റ്ലുക്കില്‍ ബോക്സറുടെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുരി ജന്നാഥ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ലൈഗര്‍.ബോളിവുഡില്‍ ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ‘ഫൈറ്റര്‍’ എന്ന ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സിദ്ധാര്‍ത്ഥ് ആനന്ദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് വിജയ് ചിത്രത്തിന്റെ പേര് മാറ്റിയത്.മൊഴിമാറ്റ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ അടക്കം ആരാധകരുള്ള യുവ താരമാണ് വിജയ് ദേവരകൊണ്ട. വിജയിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍.അനന്യ പാണ്ഡേയുടെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ലൈഗര്‍ എന്നതും ശ്രദ്ധേയമാണ്.

Related Topics

Share this story