Times Kerala

81കാരിയായ വയോധികയുടെ തലയിൽ അമ്മിക്കല്ലുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചശേഷം മോഷണശ്രമം

 
81കാരിയായ വയോധികയുടെ തലയിൽ അമ്മിക്കല്ലുകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചശേഷം മോഷണശ്രമം

കുണ്ടറ: അമ്മിക്കല്ലുകൊണ്ട് 81കാരിയായ വയോധികയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം സ്വർണാഭരണങ്ങൾ കൈക്കലാക്കാൻ ശ്രമം. കുഴിയം ആയിരവില്ലൻ ക്ഷേത്രത്തിനുസമീപം തടത്തിൽ പുത്തൻവീട്ടിൽ ഓമനയാണ് ആക്രമിക്കപ്പെട്ടത്.ഇന്നലെ വെളുപ്പിന് നാലോടെ ഓമനയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വീടിന്റെ ഓടുകൾ ഇളക്കിമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. കഴിഞ്ഞ മാർച്ചിൽ ഓമനയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന കള്ളന്മാർ രണ്ടരപ്പവന്റെ മാലയും കമ്മലുകളും മോഷ്ടിച്ചിരുന്നു. മോഷ്ടാക്കൾ വീട്ടമ്മയുടെ കമ്മൽ ഊരിയെടുക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. കമ്മൽ വളഞ്ഞ നിലയിലാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ശേഷം ഇവരെ തേവലപ്പുറത്തുള്ള ബന്ധുവീട്ടിലേക്കുകൊണ്ടുപോയി. ഓമന വീട്ടിൽ ഒറ്റയ്ക്കാണ് താമസം.

Related Topics

Share this story