Times Kerala

എന്റെ ഉത്കണ്ഠ ശരീരത്തെ മാനസികമായി തളര്‍ത്തി,കണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങി, കൂടാതെ, ഉറക്കത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി ഇനി എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്നുപോലും വിശ്വസിച്ചിരുന്നില്ല;കോവിഡ് അനുഭവം വിവരിച്ച്‌ സാനിയ,കുറിപ്പ്

 
എന്റെ ഉത്കണ്ഠ ശരീരത്തെ മാനസികമായി തളര്‍ത്തി,കണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങി, കൂടാതെ, ഉറക്കത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി ഇനി എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്നുപോലും വിശ്വസിച്ചിരുന്നില്ല;കോവിഡ് അനുഭവം വിവരിച്ച്‌ സാനിയ,കുറിപ്പ്

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അനുഭവിച്ച നടുക്കുന്ന ഓര്‍മകള്‍ പങ്കുവെച്ച്‌ നടി സാനിയ അയ്യപ്പന്‍. ​ഗുരുതരമായ ശാരീരിക പ്രശ്നങ്ങളാണ് താരം അനുഭവിച്ചത്. ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് താരം തന്റെ അവസ്ഥ വിവരിച്ചത്. ശരീരത്തില്‍ തിളര്‍ത്തു പൊന്തിയതിന്റെ പാടുകളും താരം ആരാധകര്‍ക്കായി പങ്കുവെച്ചു. കോവിഡിനെ നിസ്സാരമായി കാണരുതെന്നാണ് താരം പറയുന്നത്. കോവിഡ് നെ​ഗറ്റീവായതിന് പിന്നാലെയാണ് താരം

സാനിയയുടെ കുറിപ്പില്‍ നിന്ന്,

ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആകാന്‍ ഒരുങ്ങി ഇരിക്കുകയായിരുന്നു ഞാന്‍. കാരണം ഇത് ആറാമത്തെ തവണയാണ് കോവിഡ് ടെസ്റ്റിന് വിധേയയായത്. എന്നാല്‍ ഇത്തവണ അത് പോസ്റ്റിവ് ആയിരുന്നു. ടെസ്റ്റില്‍ പോസറ്റീവ് എന്ന് കേട്ടതും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. അങ്ങനെ കേള്‍ക്കാന്‍ താന്‍ തയാറായിരുന്നില്ല എന്ന് മാത്രമറിയാം.

കുടുംബം, കൂട്ടുകാര്‍, കഴിഞ്ഞ കുറെ ദിവസമായി കണ്ടുമുട്ടിയ വ്യക്തികള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസ്സില്‍. ഒരേസമയം അസുഖത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷീണിതയും ദുഃഖിതയുമായി. വീട്ടില്‍ ചെന്ന് ദിവസങ്ങള്‍ എന്നാണ് ആരംഭിച്ചു.

നെറ്റ്ഫ്ലിക്സില്‍ സമയം ചിലവിടാന്‍ എന്ന് കരുതിയെങ്കിലും അതി ഭീകരമായ തലവേദന ഒരു തടസമായി. കണ്ണുകള്‍ തുറക്കാന്‍ പോലും കഴിയാത്ത സ്ഥിതി.

രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങിയത് ഞാനറിഞ്ഞു. ശരീരം തിണര്‍ത്തു പൊങ്ങാന്‍ ആരംഭിച്ചു. കൂടാതെ, ഉറക്കത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. മുന്‍പൊരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാള്‍ മുതല്‍ സുഖമായി ശ്വസിക്കാന്‍ കഴിഞ്ഞിരുന്ന താന്‍ അതിന്റെ മഹത്വം അറിഞ്ഞിരുന്നില്ല. ഉത്കണ്ഠ ഉണ്ടായാല്‍ നമ്മളെ സഹായിക്കാന്‍ ആരും വരില്ല. എന്റെ ഉത്കണ്ഠ ശരീരത്തെ മാനസികമായി തളര്‍ത്തി. ഇനി എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്നുപോലും വിശ്വസിച്ചിരുന്നില്ല. അതിനാല്‍ എല്ലാവരും സ്വയം സംരക്ഷിക്കുക. കൊറോണ നിസ്സാരമല്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ പരിശ്രമിക്കുക. രോഗം ഭീകരമാണ്. മൂന്നു ദിവസം മുന്‍പ് നെഗറ്റീവ് ഫലം വന്നു

Related Topics

Share this story