Times Kerala

റിപബ്ലിക് ദിനത്തിലെ ട്രാക്‌ടർ റാലി; ക്രമസമാധാന പ്രശ്‌നത്തിൽ തീരുമാനമെടുക്കേണ്ടത് പോലീസ്, ഇടപെടാനില്ലെന്ന് സുപ്രീം കോടതി

 
റിപബ്ലിക് ദിനത്തിലെ ട്രാക്‌ടർ റാലി; ക്രമസമാധാന പ്രശ്‌നത്തിൽ തീരുമാനമെടുക്കേണ്ടത് പോലീസ്, ഇടപെടാനില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ ട്രാക്‌ടർ റാലി സംബന്ധിച്ച വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ക്രമസമാധാന പ്രശ്‌നത്തിൽ തീരുമാനമെടുക്കേണ്ടത് പൊലീസാണ്, ഡൽഹിയിലേക്ക് ആർക്കൊക്കെ കടക്കാം എന്നതിൽ തീരുമാനമെടുക്കേണ്ടതും ഡൽഹി പൊലീസാണ്. കർഷകരുടെ ട്രാക്‌ടർ റാലിയിൽ പൊലീസിന് ഉചിതമായ നടപടിയെടുക്കാം-സുപ്രീംകോടതി പറഞ്ഞു . ജനുവരി 20ന് വീണ്ടും ഹർജിയിൽ വാദം കേൾക്കും. അതേസമയം, ജനുവരി 26 ലെ ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട് പോവാന്‍ കര്‍ഷക സംഘടനകളുടെ സംയുക്ത ഏകോപന സമിതി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Related Topics

Share this story