Times Kerala

ഭരണസമിതിയെ വഞ്ചിച്ചു, അന്യായമായ ലാഭമുണ്ടാക്കി; നടി അനുശ്രീയ‌്ക്കെതിരെ ഗുരുവായൂർ ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകി

 
ഭരണസമിതിയെ വഞ്ചിച്ചു, അന്യായമായ ലാഭമുണ്ടാക്കി; നടി അനുശ്രീയ‌്ക്കെതിരെ ഗുരുവായൂർ ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകി

തൃശ്ശൂർ: ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന് ആരോപിച്ച് നടി അനുശ്രീയ‌്ക്കെതിരെ ഗുരുവായൂർ ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകി. അനുശ്രീയെ കൂടാതെ  ഹിന്ദുസ്ഥാൻ യൂണിലിവർ, സികസ്‌ത് സെൻസ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥൻ ശുഭം ദുബെ എന്നിവർക്കെതിരെയും ദേവവസ്വം പരാതി നൽകിയിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തേക്ക് സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചർ പ്രൊട്ടക്‌ട് എന്ന ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഉത്പന്നം  നൽകുന്നതിനും, ജനുവരി 12 മുതൽ 15 വരെയുള്ള തീയതികളിൽ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷൻ നടത്തുന്നതിനും വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ഭരണ സമിതി നൽകിയ അനുമതി, ദുർവിനിയോഗം ചെയ‌്ത് പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കിയെന്നാണ് ദേവസ്വം അഡ്‌‌മിനിസ്‌ട്രേറ്റർ ടി ബ്രീജാകുമാരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അനുശ്രി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പരസ്യചിത്രം പ്രസിദ്ധീകരിച്ചതിലൂടെ  ദേവസ്വത്തെയും ഭരണസമിതിയേയും വഞ്ചിക്കുകയാണ് ചെയ്തതെന്നും പരാതിയിൽ ആരോപിക്കുന്നു.

Related Topics

Share this story