Times Kerala

ബാര്‍കോഴ: വ്യാജ സിഡി ഹാജരാക്കിയ സംഭവത്തില്‍ ബിജു രമേശിനെതിരെ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതി

 
ബാര്‍കോഴ:  വ്യാജ സിഡി ഹാജരാക്കിയ സംഭവത്തില്‍ ബിജു രമേശിനെതിരെ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതി

ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വ്യാജ സിഡി ഹാജരാക്കിയ സംഭവത്തില്‍ വ്യവസായി ബിജു രമേശിനെതിരെ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരന്‍ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വ്യാജ സിഡി ഹാജരാക്കിയതിന് കേസെടുക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഇത് പരിഗണിക്കാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.

Related Topics

Share this story