Times Kerala

ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി കോവിഡ് രോഗി ആത്മഹത്യ ചെയ്തു

 
ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി  കോവിഡ് രോഗി ആത്മഹത്യ ചെയ്തു

ഹൈദരബാദ്: 77കാരനായ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. വെമൂലാമൂഡ സ്വദേശിയായ കെ നാരായണയെന്നയാളാണ് മരിച്ചത്. ഹൈദരബാദിലെ കോണ്ടപ്പൂര്‍ കിംസ് ആശുപത്രിയിലെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇയാളെ ജനുവരി 13നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഞായറാഴ്ച രാവിലെ നഴ്‌സ് മരുന്ന് നല്‍കുന്നതിനിടെയാണ് ഇയാള്‍ ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്ന് പുറത്തേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.എന്നാൽ മാസം സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി മൂന്നാമത്തെ സംഭവമാണ്.

Related Topics

Share this story