Times Kerala

കർട്ടനും കൂളിംഗ് ഫിലിമും നീക്കാതെ ഉന്നതർ; ദൃശ്യങ്ങൾ പുറത്ത്

 
കർട്ടനും കൂളിംഗ് ഫിലിമും നീക്കാതെ ഉന്നതർ; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് കർശന വാഹന പരിശോധന ഇന്നലെ മുതൽ ആരംഭിച്ചെങ്കിലും വാഹനങ്ങളിലെ കർട്ടനും കൂളിംഗ് ഫിലിമും നീക്കാതെ മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും.നിയമംലംഘിച്ച് ജനപ്രതിനിധികൾ നിയമസഭയിലേക്ക് വരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കർട്ടനും കൂളിംഗ് ഫിലിം നീക്കാത്ത നിരവധി വാഹനങ്ങൾ ഇന്നലെ മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴ ഈടാക്കിയിരുന്നു. നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും കർട്ടനും, കൂളിംഗ് ഫിലിം എന്നിവ മാറ്റിയിട്ടില്ല.

Related Topics

Share this story