Times Kerala

കഞ്ഞിക്കുഴിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് ചുങ്കം സ്വദേശി മരിച്ചു

 
കഞ്ഞിക്കുഴിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് ചുങ്കം സ്വദേശി മരിച്ചു

കോട്ടയം : കഞ്ഞിക്കുഴിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് ചുങ്കം സ്വദേശിയായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വടവാതൂർ ഭാഗത്ത് താമസിക്കുന്ന ചുങ്കം പഴയ സെമിനാരിക്കു സമീപം ചിറയിൽ സി.ടി.പുന്നൂസിന്റെ മകൻ തോമസ് പുന്നൂസ് (24) ആണു മരിച്ചത്. ലോജിസ്റ്റിക്സ് ബിരുദാനന്തര വിദ്യാർഥിയാണ്. സുഹൃത്ത് കഞ്ഞിക്കുഴി നടുപ്പറമ്പിൽ കിരൺ മനോജിനെ (25) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് അപകടം.. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നു വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

Related Topics

Share this story