Times Kerala

കെഎസ്ആർടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്ന്

 
കെഎസ്ആർടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്ന്

 

തിരുവനന്തപുരം :കെഎസ്ആർടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്ന് നടന്നേക്കും . ദീർഘ ദൂര സർവീസിന് പ്രത്യേക കമ്പനി വേണമെന്ന സിഎംഡിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ യൂണിയനുകൾ.

കിഫ്ബിയിൽ നിന്നുളള പണം സ്വീകരിച്ച് കൊണ്ട് നടത്തുന്ന പദ്ധതി തൊഴിലാളി വിരുദ്ധതയ്ക്ക് വഴിതെളിക്കുമെന്ന ആശങ്കയാണ് പ്രചരിച്ചത്. അതേസമയം, കെഎസ്ആർടിസിയിലെ അഴിമതി ആരോപണങ്ങൾ സംബന്ധിച്ച ബിജുപ്രഭാകറിന്റെ വെളിപ്പെടുത്തൽ ഉണ്ടായെങ്കിലും ആ വിഷയത്തിൽ ചർച്ച ഇന്നുണ്ടാവില്ല.

 

Related Topics

Share this story