Times Kerala

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം പുതിയ വഴിത്തിരിവിലേക്ക്

 
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം പുതിയ വഴിത്തിരിവിലേക്ക്

 

 

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം പുതിയ വഴിത്തിരിവിലേക്ക് . രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 149 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ 182 റൺസാണ് അവരുടെ ലീഡ്.

 

6 വിക്കറ്റ് നഷ്ടത്തിൽ 186 എന്ന നിലയിൽ പതറിയ ഇന്ത്യയെ ഏഴാം വിക്കറ്റിൽ 123 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി ഇരുവരും രക്ഷപ്പെടുത്തുകയായിരുന്നു. ഒരുപിടി റെക്കോർഡുകളും സഖ്യം കുറിച്ചു. ഒടുവിൽ 67 റൺസെടുത്ത് ടീമിൻ്റെ ടോപ്പ് സ്കോററായ താക്കൂറിനെ കമ്മിൻസ് ക്ലീൻ ബൗൾഡാക്കിയപ്പോൾ വാഷിംഗ്‌ടൺ സുന്ദറിനെ (62) മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിൽ കാമറൂൺ ഗ്രീൻ പിടികൂടി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 336 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

Related Topics

Share this story