Times Kerala

നിയമസഭാ തെരഞ്ഞെടുപ്പ് ; ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ യോഗം ഇന്ന് ഡൽഹിയിൽ

 
നിയമസഭാ തെരഞ്ഞെടുപ്പ് ; ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി :നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ യോഗം ഇന്ന് ഡൽഹിയിൽ ചേരും . പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉമ്മൻ ചാണ്ടി എന്നിവർ ഹൈക്കമാന്റുമായി ചർച്ച നടത്തും.

ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയിലും, ഡിസിസി പുനഃസംഘടനയിലും യോഗത്തിൽ തീരുമാനമുണ്ടാകും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടി എങ്ങനെ മറികടക്കാം എന്നുള്ള ചർച്ചകളാണ് ഇന്ന് ഡൽഹിയിൽ നടക്കുക. സംസ്ഥാന ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് പ്രകാരം ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും.

Related Topics

Share this story