Times Kerala

സ്വർണ്ണക്കടത്ത് കേസ് ; റബിൻസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസ് അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

 
സ്വർണ്ണക്കടത്ത് കേസ് ; റബിൻസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസ് അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം :സ്വർണ്ണക്കടത്ത് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മൂവാറ്റുപുഴ സ്വദേശി റബിൻസ് കെ ഹമീദിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസ് അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്ത് ദിവസം ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് കിട്ടണമെന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിദേശത്ത് ഇരുന്ന് ഇന്ത്യയിലേക്ക് സ്വർണ്ണം ഇറക്കിയതിന്റെ ആസൂത്രകൻ റബിൻസ് ആണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം . യുഎഇ നാട് കടത്തിയ പ്രതിയെ നേരത്തെ വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

Related Topics

Share this story