Times Kerala

ഫേസ്ബുക്കിനും, ട്വിറ്ററിനും സമൻസ് നൽകി പാർലമെന്റി സമിതി

 
ഫേസ്ബുക്കിനും, ട്വിറ്ററിനും സമൻസ് നൽകി പാർലമെന്റി സമിതി

ന്യൂഡൽഹി :സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനും, ട്വിറ്ററിനും സമൻസ് നൽകി പാർലമെന്റി സമിതി. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നവമാധ്യമങ്ങളിലെ ന്യൂസ് പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പാർലമെന്റി സമതിയുടെ നടപടി. ഈ മാസം 21 ന് സമതിയ്ക്ക് മുൻപകെ ഹജരാകാനാണ് നിർദ്ദേശം.

പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് അവരോട് വിശദീകരിക്കാൻ സമിതി ആവശ്യപ്പെടും.ട്വിറ്റർ,ഫേസ് ബുക്ക് പ്രതിനിധികളോട് ഈ മാസം 21ന് ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, തീയതിയിൽ അസൗകര്യം അറിയിച്ച് ഹാജരാകുന്നതിൽ നിന്ന് ഒഴിയാനായിരുന്നു സാമൂഹ്യമാധ്യമ വൃത്തങ്ങളുടെ ശ്രമം.ഇരു സാമൂഹ്യമാധ്യമങ്ങളും വ്യക്തമാക്കിയ നിലപാടുകളിൽ സമിതിയ്ക്ക് തികഞ്ഞ അതൃപ്തിയാണ് ഉള്ളത്.

Related Topics

Share this story