Times Kerala

കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പിൽ 447 പേർക്ക് നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു

 
കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പിൽ 447 പേർക്ക് നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു

 

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ശനിയാഴ്ച മുതൽ ആരംഭിച്ചിരുന്നു . രണ്ട് ദിവസമായി നടക്കുന്ന കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പിൽ 447 പേർക്ക് നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ആരോഗ്യപ്രസശ്‌നങ്ങൾ  പ്രകടിപ്പിച്ച മൂന്ന് പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് . ഇതിൽ രണ്ട് പേർ നിലവിൽ ആശുപത്രി വിട്ടതായും എയിംസിൽ ചികിത്സയിലിരിക്കുന്ന ഒരാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

പനി, തലവേദന, ശർദിൽ എന്നീ ചെറിയ അസ്വസ്ഥതകളാണ് അധികവും റിപ്പോർട്ട് ചെയ്തത്. ആഴ്ചയിൽ നാല് ദിവസം വാക്സിൻ കുത്തിവെയ്പ്പെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Topics

Share this story