Times Kerala

ബീഫ് കൂടുതല്‍ ചോദിച്ചിട്ട് കൊടുത്തില്ല, ഇറച്ചിക്കടക്ക് തീയിട്ട് യുവാവിന്റെ പ്രതികാരം; ഒടുവിൽ അറസ്റ്റ്

 
ബീഫ് കൂടുതല്‍ ചോദിച്ചിട്ട് കൊടുത്തില്ല, ഇറച്ചിക്കടക്ക് തീയിട്ട് യുവാവിന്റെ പ്രതികാരം; ഒടുവിൽ അറസ്റ്റ്

മംഗളൂരു: കൂടുതൽ ഇറച്ചി നൽകാത്തതിൽ പ്രകോപിതനായി മംഗളൂരുവിലെ ഓലാപ്പേട്ടില്‍ ബീഫ് സ്റ്റാളുകള്‍ കത്തിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വിധോബ നഗർ സ്വദേശി നാഗരാജിനെ (39)യാണ് മംഗളൂരു പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ശനിയാഴ്ച ബീഫ് സ്റ്റാളില്‍ ഇറച്ചി വാങ്ങാനെത്തിയ നാഗരാജ് ഒരു കിലോ ഇറച്ചി വാങ്ങുകയും, എന്നാൽ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു .എന്നാൽ കടയുടമ നാഗരാജ് ഇതിനു തയ്യാറായില്ല.ഇതിൽ പ്രകോപിതനായ യുവാവ് പിറ്റേദിവസം സമീപത്തെ കടയില്‍നിന്ന് മണ്ണെണ്ണ വാങ്ങി ഞായറാഴ്ച രാത്രി ബീഫ് സ്റ്റാളുകള്‍ക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

Related Topics

Share this story